ഇത്തവണത്തെ പിറന്നാള്‍ ദിലീപ് പൊടിപൊടിക്കും | filmibeat Malayalam

2017-10-26 82

Fans Arrange Surprise For Dileep On His Birthday

നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് രാമലീല സെപ്തംബര്‍ 28ന് റിലീസ് ചെയ്തത്. ദിലീപിന്റെ കരിയറിലെ എക്കാലത്തേയും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ് ചിത്രം. ദിലീപിന്റെ 39ാം പിറന്നാളാണ് ഒക്ടോബര്‍ 27ന്. സാധാരണ പിറന്നാളുകളില്‍ നിന്ന് വ്യക്തസ്തമായി ഏറെ പ്രത്യേകതകളാണ് ഇക്കുറിയുള്ളത്. അമ്പത് കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന രാമലീല ഇന്ത്യയ്ക്ക് പുറത്തേക്ക് റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. യുകെ, യൂറോപ്, യുഎസ്, യുഎഇ, ജിസിസി രാഷ്ട്രങ്ങള്‍ എന്നിവടങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. യുകെയിലും യൂറോപ്പിലും മാസ് റിലീസിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. വെള്ളിയാഴ്ച ചിത്രം തിയറ്ററിലെത്തും. യുകെയില്‍ മാത്രം 81 സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഒരു മലയാള ചിത്രത്തിന് ഇന്ത്യയ്ക്ക് പുറത്ത് ലഭിക്കുന്ന മികച്ച റിലീസാണിത്. അതിവേഗം 10000 പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ ചിത്രം 50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്.